അനുബന്ധ വാര്‍ത്തകള്‍
- കേശു ഈ വീടിന്റെ നാഥന്‍ എന്തുകൊണ്ട് ഒ.ടി.ടിയ്ക്ക് പോയി, ദിലീപ് പറയുന്നു
- മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിട്ട് അവന് എന്നെ തൊഴുതു, ഗോപാലകൃഷ്ണന് എന്നാണ് പേരെന്ന് പറഞ്ഞു; ദിലീപ് ചാന്‍സ് ചോദിച്ച് തന്റെ മുന്നിലെത്തിയ സംഭവം വിവരിച്ച് നാദിര്‍ഷ
- നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്
- തിലകനും നെടുമുടി വേണുവും ട്വന്റി 20 യില്‍ ഇല്ലാത്തതിനു കാരണം ഇതാണ്; ദിലീപ് അന്ന് പറഞ്ഞത്
- മിനി കൂപ്പറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ദിലീപ്, മഹാലക്ഷ്മിയെ മടിയിലിരുത്തി കാവ്യയും, വീഡിയോ
ആരെന്ത് കല്ലെറിഞ്ഞാലും,സത്യം എന്താണെന്ന് പറയാന്‍ പറ്റാത്ത ഒരു സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത്: ദിലീപ്
നടന്‍ ദിലീപ് തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ്. അതിനിടെ ഒരു അഭിമുഖത്തില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നടന്‍ മറുപടി നല്‍കുകയുണ്ടായി.
ആരൊക്കെ എന്തുപറഞ്ഞാലും തനിക്കൊന്നും പറയാനാവാത്ത അവസ്ഥയാണുള്ളതെന്ന് ദിലീപ് പറയുന്നു.
തന്റെ അവസ്ഥ അറിയാല്ലോ എന്ന് പറഞ്ഞു കൊണ്ടാണ് ദിലീപ് തുടങ്ങിയത്. ജാമ്യത്തിലായതുകൊണ്ട് ആരെന്ത് കല്ലെറിഞ്ഞാലും എനിക്കൊരു പ്രസ് മീറ്റ് വിളിക്കാനാവില്ലെന്നും സിനിമയുടെ പ്രമോഷനായതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഇരുന്നു സംസാരിക്കുന്നതെന്നും ദിലീപ് പറഞ്ഞു.
മാധ്യമങ്ങളോട് എന്തെങ്കിലും സംസാരിക്കാനുള്ള അനുമതിയില്ല. അതുകൊണ്ട് എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല.
സത്യം എന്താണെന്ന് പറയാന്‍ പറ്റാത്ത ഒരു സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത്. ഇതൊക്കെ ഫേസ് ചെയ്തുപോവുക, അല്ലാതിപ്പോള്‍ എന്തു ചെയ്യാനാ എന്ന് ദിലീപ് ചോദിക്കുന്നു.