രേണുക വേണു|
Last Modified ബുധന്‍, 22 ഡിസംബര്‍ 2021 (20:36 IST)
മലയാള സിനിമയുടെ ചരിത്ര താളുകളില്‍ കുറിക്കപ്പെട്ട സിനിമയാണ് ട്വന്റി 20. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം അണിനിരന്ന ട്വന്റി 20 റിലീസ് ചെയ്തിട്ട് ഇന്നേക്ക് 13 വര്‍ഷം കഴിഞ്ഞു. ദിലീപാണ് സിനിമ നിര്‍മ്മിച്ചത്. ഒട്ടുമിക്ക താരങ്ങളും ട്വന്റി 20 യില്‍ അഭിനയിച്ചപ്പോള്‍ തിലകനും നെടുമുടി വേണുവും ഉണ്ടായിരുന്നില്ല. ഇരുവര്‍ക്കും ചേരുന്ന കഥാപാത്രങ്ങള്‍ ട്വന്റി 20 യില്‍ ഉണ്ടായിരുന്നില്ലെന്നാണ് പഴയൊരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞത്.
ആ വാക്കുകള്‍ ഇങ്ങനെ:
' വലിയ നടന്‍മാരായ തിലകന്‍ ചേട്ടന്‍, നെടുമുടി വേണു ചേട്ടന്‍ എന്നിവര്‍ക്ക് ചേരുന്ന ശക്തമായ കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ ഉണ്ടായിരുന്നില്ല. എങ്കിലും ഒരു സീനില്‍ ആണെങ്കിലും താന്‍ വന്ന് അഭിനയിക്കാമെന്ന് വേണു ചേട്ടന്‍ അന്ന് പറഞ്ഞു. പക്ഷേ, ഞങ്ങള്‍ വിളിച്ച ദിവസം അദ്ദേഹത്തിനു വരാന്‍ സാധിച്ചില്ല. തിരക്കായിരുന്നു. ഈ സിനിമയില്‍ എല്ലാ കഥാപാത്രങ്ങളും നൂറ് ശതമാനം ചേരുന്ന അഭിനേതാക്കള്‍ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കണ്ടവര്‍ക്ക് അതറിയാം,'