അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തില്‍ നയന്‍താര നായിക; ശ്രദ്ധേയമായ വേഷത്തില്‍ സെറിന്‍ ഷിഹാബ്
- സംഭവം ഹിറ്റടിച്ചപ്പോള്‍ ഒഴിവാക്കി?. അമരന്റെയും റൗഡി ബേബിയുടെയും സക്സസ് പോസ്റ്ററുകളില്‍ സായ് പല്ലവി എവിടെ? വിമര്‍ശനവുമായി ചിന്മയി
- നാല്‍പ്പതിലും പതിനെട്ടിന്റെ ചെറുപ്പം; തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നയന്‍താര
- നയൻതാര, മഞ്ജു വാര്യർ, സാമന്ത; മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾ
- ഒപ്പം ജീവിക്കാൻ സിനിമ വിടണമെന്ന് കാമുകൻ, ഭാര്യയുടെ എതിർപ്പ്: 'ഇനി സിനിമ ചെയ്യണ്ടെന്ന് അയാൾ പറഞ്ഞു' - പ്രഭുദേവയുടെ പേരെടുത്ത് പറയാതെ നയൻതാര
പിക് ഓഫ് ദി ഇയർ! വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി നയന്‍താരയും ധനുഷും; കണ്ട ഭാവം നടിക്കാതെ താരങ്ങൾ
കഴിഞ്ഞ ദിവസമാണ് ധനുഷ്-നയൻതാര പ്രശ്നം ആരംഭിച്ചത്. ധനുഷിനെതിരെ രൂക്ഷഭാഷയിൽ വിമർശനം ഉന്നയിച്ച് കൊണ്ട് നയൻതാര ആയിരുന്നു വിഷയത്തിന് തുടക്കം കുറിച്ചത്. വീഡിയോ പകര്‍പ്പവകാശം സംബന്ധിച്ച തര്‍ക്കം ഉടലെടുത്തതിന് പിന്നാലെ ഇരുവരും ഒരുവേദിയിൽ. ചര്‍ച്ചകള്‍ക്കിടെ രണ്ടുതാരങ്ങളും ഒരേ ചടങ്ങിനെത്തിയത് ചർച്ചയാകുന്നു. എന്നാല്‍ ഇരുവരും പരസ്പരം മുഖം കൊടുത്തില്ല.
ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്‌ലി കടയുടെ നിര്‍മാതാവായ ആകാശ് ഭാസ്‌കരന്റെ വിവാഹച്ചടങ്ങിനാണ് ഇരുവരുമെത്തിയത്. പകര്‍പ്പവകാശത്തര്‍ക്കം നടന്നുകൊണ്ടിരിക്കെ ഇതാദ്യമായാണ് നയന്‍താരയും ധനുഷും ഒരേ ചടങ്ങിനെത്തുന്നത്. വിഘ്‌നേഷ് ശിവനൊപ്പമാണ് നയന്‍താരയെത്തിയത്.
ഇവര്‍ എത്തുമ്പോള്‍ സദസിന്റെ മുന്‍നിരയില്‍ ധനുഷുമുണ്ടായിരുന്നു. ചടങ്ങില്‍ ധനുഷ് ഇരുന്നതിന് തൊട്ടടുത്ത സീറ്റിൽ തന്നെയാണ് നയന്‍താരയും ഇരുന്നത്. പരസ്പരം നോക്കുക പോലും ചെയ്തില്ല. കണ്ടിട്ടുണ്ട് എന്നുറപ്പാണ്. എന്നാൽ, മുഖത്തോട് മുഖം നോക്കാതെ തിരിഞ്ഞിരിക്കുന്ന ഇവരുടെ ചിത്രങ്ങൾ വൈറലായി. ഇതിന്റെ വീഡിയോകള്‍ ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയയില്‍ വെറലാണ്.