അനുബന്ധ വാര്‍ത്തകള്‍
- അന്ന് തുടർച്ചയായി 14 സിനിമകൾ പൊട്ടിയപ്പോൾ ഇന്ത്യൻ പൗരത്വം കളഞ്ഞു, ഇന്ത്യൻ പൗരത്വം നേടിയപ്പോൾ ഇറങ്ങുന്ന സിനിമയെല്ലാം ഫ്ളോപ്പ്
- അഭിനയ രംഗത്ത് നിന്ന് സർക്കാർ സർവീസിലേക്ക്, സന്തോഷം പങ്കുവെച്ച് അപ്സര
- കാത്തിരിപ്പ് പിന്നെയും നീളുന്നു, മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം റാം ഇനിയും വൈകും
- കെജിഎഫ് 3ൽ റോക്കി ഭായ്ക്ക് വില്ലനാവുന്നത് അജിത്തോ? പ്രശാന്ത് നീൽ യൂണിവേഴ്സിൽ തലയും എത്തുമെന്ന് റിപ്പോർട്ട്
- ഓടവും മുടിയാത്, ഒളിയവും മുടിയാത്, ഇന്ത്യൻ താത്ത ഒടിടിയിലേക്ക്
ദേവദൂതന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; റിലീസ് വെള്ളിയാഴ്ച
ഫോര്‍ കെ സാങ്കേതിക മികവില്‍ തയ്യാറാക്കിയിരിക്കുന്ന പുത്തന്‍ പ്രിന്റാണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക
മോഹന്‍ലാല്‍ ചിത്രം ദേവദൂതന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോയിലൂടെ നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ജൂലൈ 26 വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദേവദൂതന്റെ റി റിലീസ്.
ഫോര്‍ കെ സാങ്കേതിക മികവില്‍ തയ്യാറാക്കിയിരിക്കുന്ന പുത്തന്‍ പ്രിന്റാണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 2000 ഡിസംബര്‍ 27 നാണ് തിയറ്ററുകളിലെത്തിയത്. ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായി ദേവദൂതന് വാഴ്ത്തപ്പെട്ടു.
മോഹന്‍ലാലിനു പുറമേ ജയപ്രദ, വിനീത് കുമാര്‍, ജനാര്ദ്ദനന്, മുരളി, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ലെന തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ ദേവദൂതനില്‍ അഭിനയിച്ചിട്ടുണ്ട്. സിയാദ് കോക്കര്‍ ആണ് നിര്മാണ്. വിദ്യാസാഗറിന്റെ സംഗീതമാണ് ദേവദൂതനെ ഇന്നും ക്ലാസിക് ആയി നിലനിര്‍ത്തുന്നതില്‍ പ്രധാന കാരണം.