അനുബന്ധ വാര്‍ത്തകള്‍
- അപര്‍ണ ദാസിന്റെ 'ദാദ', ട്രെയ്ലര് പുറത്ത്,ഫെബ്രുവരി 10 ന് ചിത്രം തിയേറ്ററുകളില്‍
- റൊമാന്റിക് ഡ്രാമയില്‍ നായികയായി അപര്‍ണ ദാസ്, 'ദാദ'റിലീസ് പ്രഖ്യാപിച്ചു
- ആശാ പരേഖിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം
- ഓഫ്സൈഡിലെ ദൈവം, ഇന്ത്യക്കാരുടെ സ്വന്തം ദാദയ്ക്ക് ഇന്ന് അൻപതാം പിറന്നാൾ
- 'ബീസ്റ്റ്' 200 കോടിയിലേക്ക്, തമിഴ്നാട്ടില്‍ നേട്ടം കൊയ്ത് വിജയ് ചിത്രം
'ദാദ' നാളെ മുതൽ തിയേറ്ററുകളിലേക്ക്, തമിഴ്‌നാട്ടിൽ മാത്രം 400+ സ്‌ക്രീനുകൾ പ്രദർശനം
'ദാദ' നാളെ മുതൽ തിയേറ്ററുകളിലേക്ക്.ഗണേഷ് കെ ബാബു സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമയിൽ ബോസ് ഫെയിം നടൻ കവിനാണ് നായകൻ. മലയാളി താരം അപർണ ദാസ് ആണ് നായിക. 'ദാദ' തമിഴ്നാട്ടിൽ 400+ സ്‌ക്രീനുകൾ ആദ്യദിനം പ്രദർശനത്തിന് എത്തും.കവിന്റെ എക്കാലത്തെയും വലിയ റിലീസാണിത്.
ക്ലീൻ 'യു' സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിൻറെ ട്രെയ്‌ലർ അടുത്തിടെ പുറത്തു വന്നിരുന്നു.രണ്ട് മിനിറ്റിലധികം വരുന്ന ട്രെയിലർ ഒരു ക്ലീൻ ഫീൽ ഗുഡ് എന്റർടെയ്നർ വാഗ്ദാനം ചെയ്യുന്നു. കോളേജിൽ പഠിക്കുമ്പോൾ കാമുകിയെ ഗർഭിണിയാക്കുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.
ഒളിമ്പിയ മൂവീസിന്റെ ബാനറിൽ എസ്.അംബേത്ത് കുമാറാണ് ദാദ നിർമ്മിച്ചിരിക്കുന്നത്. ഭാഗ്യരാജ്, ഐശ്വര്യ, വിടിവി ഗണേഷ്, പ്രദീപ് ആന്റണി, ഹരീഷ് എന്നിവരാണ് മറ്റ് താരങ്ങൾ.