റൊമാന്റിക് ഡ്രാമയില്‍ നായികയായി അപര്‍ണ ദാസ്, 'ദാദ'റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 24 ജനുവരി 2023 (09:05 IST)
നടി അപര്‍ണ ദാസിന്റെ പുതിയ തമിഴ് ചിത്രമാണ് 'ദാദ'.നവാഗതനായ ഗണേഷ് കെ ബാബു സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമയില്‍ ബിഗ് ബോസ് ഫെയിം നടന്‍ കവിനാണ് നായകന്‍.

ചിത്രം 2023 ഫെബ്രുവരി 10 ന് ലോകമെമ്പാടും തിയേറ്ററുകളില്‍ റിലീസ് ചെയ്യും.കെ ഭാഗ്യരാജും ഐശ്വര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
ഒളിമ്പിയ മൂവീസിന്റെ ബാനറില്‍ എസ്.അംബേത്ത് കുമാറാണ് ദാദ നിര്‍മ്മിച്ചിരിക്കുന്നത്. ഭാഗ്യരാജ്, ഐശ്വര്യ, വിടിവി ഗണേഷ്, പ്രദീപ് ആന്റണി, ഹരീഷ് എന്നിവരാണ് മറ്റ് താരങ്ങള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :