1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. D44: Dhanush's next with Mithran Jawahar launched

3 നായികമാരുടെ നായകനാകാന്‍ ധനുഷ്, #D44 ടൈറ്റില്‍ ഇന്നെത്തും

ധനുഷ്
ധനുഷിന്റെ പുതിയ ചിത്രത്തിന് താല്‍ക്കാലികമായി 'ഡി 44' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങുകള്‍ ഇന്ന് നടന്നു. ഷൂട്ടിംഗ് ആരംഭിക്കുന്നുവെന്ന് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ ഇന്ന് വൈകുന്നേരം ആറുമണിക്ക് പ്രഖ്യാപിക്കും.
നിത്യ മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന തുടങ്ങി മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.സംവിധായകനും നടനുമായ ഭാരതിരാജയും പ്രകാശ് രാജും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ധനുഷും അനിരുദ്ധ് രവിചന്ദറും വീണ്ടും കൈകോര്‍ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് സൂര്യയുടെ 'ജയ് ഭീം'