രജനികാന്ത് വീണ്ടും മുത്തച്ഛന്‍ ആകുന്നു

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 20 ജൂലൈ 2021 (16:04 IST)

തമിഴ് സിനിമ ലോകത്തുനിന്ന് ഒരു സന്തോഷവാര്‍ത്ത ആണ് പുറത്തു വരുന്നത്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് വീണ്ടും മുത്തച്ഛന്‍ ആകാന്‍ പോകുന്നു എന്നതാണ്.മകള്‍ സൗന്ദര്യ രജിനികാന്തിന് രണ്ടാമതും കുട്ടി ജനിക്കാന്‍ പോകുന്നു എന്നാണ് കേള്‍ക്കുന്നത്.

2019-ലായിരുന്നു സൗന്ദര്യ ബിസിനസുകാരനായ വിശാഖനെ വിവാഹം ചെയ്തത്. സൗന്ദര്യയ്ക്ക് രണ്ടാമതും കുഞ്ഞ് ജനിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്തായാലും കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്ന സന്തോഷത്തിലാണ് എല്ലാവരും.

ആദ്യവിവാഹത്തില്‍ സൗന്ദര്യയ്ക്ക് ഏഴു വയസ്സുള്ള ഒരു മകന്‍ ഉണ്ട്. വേദ് കൃഷ്ണ എന്താണ് കുട്ടിയുടെ പേര്. ബിസിനസുകാരനായ അശ്വിനാണ് സൗന്ദര്യയുടെ ആദ്യ ഭര്‍ത്താവ്.2017 ജൂലൈയിലാണ് ഇരുവരും വിവാഹമോചിതരായത്.

രജനിയുടെ മകള്‍ ഐശ്വര്യയുടെ ഭര്‍ത്താവാണ് ധനുഷ്. ധനുഷിന് ലിംഗ, യാത്ര എന്നീ രണ്ട് മക്കളുണ്ട്.


രജനീകാന്ത് അണ്ണത്തെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുകയാണ്. ചെന്നൈയില്‍ തന്നെയാകും ഷൂട്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :