അഭിറാം മനോഹർ|
Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (16:14 IST)
30 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരിൽ സിനിമ തിയേറ്ററുകൾ തുറന്നു. പുൽവാമയിലും ഷോപ്പിയാനിലുമുള്ള രണ്ട് തിയേറ്ററുകൾ കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. 1980കളിൽ ശ്രീനഗർ നഗരത്തിൽ മാത്രം കുറഞ്ഞത് എട്ട് തിയേറ്ററുകൾ ഉണ്ടായിരുന്നു. പിന്നീട് അവയെല്ലാം സുരക്ഷാസേനയുടെ ക്യാമ്പുകളാക്കി മാറ്റുകയായിരുന്നു.
ആമിർ ഖാൻ ചിത്രമായ ലാൽ സിംഗ് ഛദ്ദയാണ് തിയേറ്ററിൽ ആദ്യം പ്രദർശിപ്പിച്ചത്. സിനിമയുടെ കുറച്ച് ഭാഗങ്ങൾ കശ്മീരിലായിരുന്നു ചിത്രീകരിച്ചത്. നിലവിൽ ടിക്കറ്റ് കൗണ്ടറിൽ നിന്ന് മാത്രമാണ് ടിക്കറ്റ് നൽകുന്നത്. ഓൺലൈൻ ടിക്കറ്റ് സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്ന്
തിയേറ്റർ ഉടമകൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.