26 വയസ്സായി, പിറന്നാള്‍ ആഘോഷിച്ച് നമിത പ്രമോദ്, ആരാധകരോട് നടിക്ക് പറയാനുള്ളത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (10:01 IST)
- നാദിര്‍ഷ ടീമിന്റെ ത്രില്ലര്‍ ചിത്രം 'ഈശോ' റിലീസിനായി കാത്തിരിക്കുകയാണ് നമിത പ്രമോദ്.അശ്വതി എന്ന അഭിഭാഷകയായി നടി ചിത്രത്തില്‍ ഉണ്ടാകും. ഒക്ടോബര്‍ അഞ്ചിനാണ് ഒടിടി റിലീസ്. കഴിഞ്ഞദിവസം നമിതയുടെ ജന്മദിനം ആയിരുന്നു. ഇരുപത്തിയാറാം പിറന്നാള്‍ താരം ആഘോഷിച്ചു.19 സെപ്റ്റംബര്‍ 1996 നാണ് നടി ജനിച്ചത്. ഇപ്പോഴിതാ തനിക്കായി പിറന്നാള്‍ ആശംസകള്‍ അറിയിച്ച ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് നമിത.

'ഹാപ്പി 26, എനിക്ക് ജന്മദിനാശംസകള്‍ നേരാന്‍ സമയമെടുത്ത എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ ഓരോരുത്തരും എന്റെ ദിനത്തെ കൂടുതല്‍ സവിശേഷമാക്കി. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു'-നമിത പ്രമോദ് കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :