ജമ്മു കശ്മീരിൽ നടൻ ഇമ്രാൻ ഹാഷ്മിക്ക് നേരെ ആക്രമണം

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (14:23 IST)
ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് നേരെ കല്ലേറ്. ജമ്മു കശ്മീരിലെ പഹൽഗാമിൽ വെച്ചാണ് നടന് നേരെ അക്രമണം നടന്നത്. പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് തിരക്കുകളുമായി ബന്ധപ്പെട്ട് താരം കുറച്ചുനാളുകളായി കശ്മീരിലാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം താരം പഹൽഗാമിലെ മാർക്കറ്റിൽ നടക്കാൻ പോയപ്പോൾ ചില അജ്ഞാതർ ഇമ്രാന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇമ്രാൻ ഹാഷ്മിയുടെ 'ഗ്രൗണ്ട് സീറോ' എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആണ് കശ്മീരിൽ പുരോഗമിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :