രാജമൗലിയുടെ ആർ ആർ ആറിൽ മോഹൻലാൽ, അതിഥിവേഷത്തിലല്ല !

കെ ആർ അനൂപ്| Last Modified വെള്ളി, 27 നവം‌ബര്‍ 2020 (15:14 IST)
ബാഹുബലി സീരീസ് പോലെ തന്നെ രാജമൗലിയുടെ വരാനിരിക്കുന്ന ആർ ആർ ആറും ഒരു പാൻ ഇന്ത്യൻ ചിത്രമാണ്. ബോളിവുഡിൽ നിന്ന് ആലിയ ഭട്ടും അജയ് ദേവ്ഗണും എത്തുമ്പോൾ തമിഴിൽ നിന്ന് സമുദ്രക്കനിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒലിവിയ മോറിസ്, റേ സ്റ്റീവൻസൺ തുടങ്ങിയ അന്തർദേശീയ താരങ്ങളും സിനിമയുടെ ഭാഗമാണ്.

മലയാളത്തിൽ നിന്ന് അതിഥി വേഷത്തിലെത്തുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ലാൽ അതിഥി വേഷത്തിലല്ല എത്തുന്നതെന്നും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാം ചരണും ജൂനിയർ എൻടിആറും സ്ക്രീനിൽ എത്തുന്നതിനുമുമ്പുള്ള ശബ്‌ദ സാന്നിധ്യമായാണ് മോഹൻലാൽ എത്തുന്നതെന്നുമാണ് വിവരം. തമിഴിൽ വിജയ് സേതുപതിയും ഹിന്ദിയിൽ അമീർ ഖാനും തെലുങ്കിൽ ചിരഞ്ജീവിയും കന്നഡയിൽ ശിവരാജ് കുമാറുമാണ് ഇത്തരത്തിൽ ആർ ആർ ആറിൽ ശബ്ദസാന്നിധ്യമാകാൻ ഒരുങ്ങുന്നത്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :