ലൂസിഫർ സംവിധാനം ചെയ്യുന്നത് മോഹൻരാജ, ബ്രഹ്‌മാണ്ഡഹിറ്റിന് ചിരഞ്ജീവി !

കെ ആർ അനൂപ്| Last Modified വ്യാഴം, 17 ഡിസം‌ബര്‍ 2020 (15:19 IST)
തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചത് മുതൽ നിരവധി അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ 'ചീരു 153' എന്ന് താല്ക്കാലികമായി പേരിട്ടിട്ടുള്ള ലൂസിഫർ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യാൻ എത്തുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സംവിധായകൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.

മോഹൻ രാജയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് 'ചീരു 153 ’. തെങ്കാശിപട്ടണം എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ‘ഹനുമാൻ ജംഗ്ഷൻ’ ആണ് അദ്ദേഹം സംവിധാനം ആദ്യം ചെയ്തത്. അർജുൻ, ജഗപതി ബാബു എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തിയത്.

തനി ഒരുവൻ, വേലായുധം, സന്തോഷ് സുബ്രഹ്മണ്യം, എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി തുടങ്ങിയ വമ്പൻ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് മോഹൻരാജ.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :