അനുബന്ധ വാര്‍ത്തകള്‍
- 'അയ്യോ, സാര്‍ മൂക്കില്‍ നിന്ന് ചോര വരുന്നു'; ഷൂട്ടിങ് നിര്‍ത്താന്‍ പറ്റില്ല, മേക്കപ്പ്മാനെ വിലക്കി സത്യന്
- കൈ പിടിച്ചപ്പോള്‍ ഡോക്ടര്‍ക്ക് പന്തികേട് തോന്നി, സത്യനോട് അഡ്മിറ്റാകാന്‍ പറഞ്ഞു; മൂന്നാം നാള് മരണം
- 'വലിയ ആരാധകനായിരുന്നു'; മീര ജാസ്മിനെ കണ്ട സന്തോഷം പങ്കുവെച്ച് ആന്റണി വര്‍ഗീസ്
- ജയറാമിനൊപ്പം മീരാജാസ്മിന്, സത്യന് അന്തിക്കാട് ചിത്രമൊരുങ്ങുന്നു, സിനിമയിലെ നൃത്ത പരിശീലന വിഡിയോ കാണാം
- ജയറാമിനൊപ്പം മീര ജാസ്മിനും, സത്യന് അന്തിക്കാട് ചിത്രത്തിന്റെ മേക്കിങ് വീഡിയോ
ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ സത്യന്‍ സൂപ്പര്‍സ്റ്റാര്‍; പ്രതിഫലം 12,000 രൂപ ! കൗതുകകരമായ കണക്കുകള്‍ ഇങ്ങനെ
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമയാണ് ചെമ്മീന്‍. മലയാള സിനിമയ്ക്ക് കേരളത്തിനു പുറത്ത് വലിയ ഖ്യാതി നേടികൊടുത്ത സിനിമയാണ് ചെമ്മീന്‍. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി രാമു കാര്യാട്ടാണ് സിനിമ സംവിധാനം ചെയ്തത്. മധു, സത്യന്‍, ഷീല, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഈ സിനിമയില്‍ അഭിനയിച്ചു.
56 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചെമ്മീന്‍ നിര്‍മിക്കാന്‍ അന്ന് ചെലവായത് എത്ര രൂപയാണെന്ന് അറിയാമോ? എട്ട് ലക്ഷം രൂപ ! അന്നത്തെ എട്ട് ലക്ഷത്തിനു ഇന്നത്തെ എട്ട് കോടിയുടെ വിലയുണ്ട്. ബാബു സേഠ് ആയിരുന്നു സിനിമയുടെ നിര്‍മാതാവ്. ചെമ്മീനില്‍ അഭിനയിക്കാന്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ ആയിരുന്ന സത്യന് 12,000 രൂപയാണ് പ്രതിഫലം നല്‍കിയതെന്ന് രാമു കാര്യാട്ട് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. സത്യനേക്കാള്‍ കൂടുതല്‍ രംഗങ്ങളില്‍ അഭിനയിച്ച മധുവിന് അന്ന് ലഭിച്ച പ്രതിഫലം വെറും 2,000 രൂപയാണ്. ചെമ്മീനില്‍ അഭിനയിച്ചവരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് സത്യന്‍ തന്നെയാണ്.