1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. CBI 5 will Release on May 1

സിബിഐ 5: റിലീസ് തിയതി പ്രഖ്യാപിച്ചു

CBI 5
സിബിഐ 5-ദി ബ്രെയ്ന്‍ മേയ് ഒന്നിന് തിയറ്ററുകളിലെത്തും. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചയാണ് സിനിമയുടെ റിലീസ് എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. രണ്ട് മണിക്കൂറും 42 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി, മുകേഷ്, ആശ ശരത്ത്, ജഗതി, പിഷാരടി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
അടുത്ത ലേഖനം
ജയനുമായി പ്രണയമുണ്ടായിരുന്നില്ലെന്ന് സീമ