പുരുഷന്മാരെ മോശക്കാരാക്കി കാണിക്കുന്നു, പുഷ്‌പയിലെ സാമന്തയുടെ പാട്ടിനെതിരെ പരാതി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (19:09 IST)
തെന്നിന്ത്യൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്‌പ. ഡിസംബർ 17ന് പുറത്തിറങ്ങുന്ന ചിത്രത്തിൽ സൂപ്പർ നായികയായ ഐറ്റം സോങിൽ അഭിനയിക്കുന്നുവെന്ന വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. പാട്ടിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയും ചെയ്‌തിരുന്നു.

ഇപ്പോളിതാ സാമന്തയുടെ ഗാനം പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി എത്തിയിരിക്കുകയാണ് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരി‌ച്ചിരിക്കുന്നുവെന്നും ഗാനം പിൻവലിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.

അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാ​ഗം 2021 ഡിസംബർ 17നാണ് തിയറ്ററുകളിൽ എത്തുക ചിത്രത്തിലെ ഐറ്റം സോങിന് മാത്രമായി സാമന്ത ഒന്നര കോടിയിലധികം രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :