നടി സാമന്തയ്ക്ക് അവാര്‍ഡ്,ഇന്ന് ഏറ്റവും സന്തോഷമുള്ള ആളാക്കി തന്നെ മാറ്റിയത് നിങ്ങളാണെന്ന് നടി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 10 ഡിസം‌ബര്‍ 2021 (11:15 IST)

ഫിലിംഫെയര്‍ ഒ.ടി.ടി അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയതാണ് സാമന്ത. അഞ്ചാമതും തനിക്ക് ബ്ലാക്ക് ലേഡി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.A post shared by Samantha (@samantharuthprabhuoffl)

'ദി ഫാമിലി മാന്‍' സീസണ്‍ 2 രാജി എന്ന തമിഴ് കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് നടിക്ക് അവാര്‍ഡ് ലഭിച്ചത്. ഡ്രാമ സീരീസ് വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരമാണ് സാമന്തയ്ക്ക് ലഭിച്ചത്.സിനിമയിലെ ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞാണ് താരം നന്ദി പറഞ്ഞത്.
മുംബൈയില്‍ വെച്ചായിരുന്നു അവാര്‍ഡ് വിതരണം ചെയ്തത്.
ഇന്ന് ഏറ്റവും സന്തോഷമുള്ള ആളാക്കി തന്നെ മാറ്റിയത് നിങ്ങളാണെന്നും തനിക്ക് വോട്ട് ചെയ്ത ഓരോരുത്തര്‍ക്കും നന്ദിയെന്നും സാമന്ത കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :