1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Cameroon Diaz at age 51 blessed with a son

Cameroon Diaz: അൻപത്തിയൊന്നാം വയസ്സിൽ കുഞ്ഞിന് ജന്മം നൽകി ഹോളിവുഡ് താരം കാമറൂൺ ഡയസ്

Cameroon Diaz
Cameroon Diaz
അമ്മയായ സന്തോഷം പങ്കുവെച്ച് ഹോളിവുഡ് താരം കാമറൂണ്‍ ഡയസ്. ആണ്‍കുഞ്ഞിനാണ് കാമറൂണ്‍ ഡയസ് ജന്മം നല്‍കിയത്. കാമറൂണ്‍ ഡയസിന്റെ ഭര്‍ത്താവും സംഗീതജ്ഞയുമായ ബെഞ്ചി മാഡെനാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്. കുഞ്ഞിന് കാര്‍ഡിനല്‍ മാഡെന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞിന്റെ സ്വകാര്യത മാനിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ലെന്ന് ദമ്പതികള്‍ അറിയിച്ചു.
 
ബെഞ്ചി മാഡെന്‍ കാമറൂണ്‍ ഡയസ് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് കര്‍ഡിനല്‍. റഡ്ഡിക്‌സ് എന്നാണ് ആദ്യ കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. 2020ലാണ് ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. 2015ലായിരുന്നു ഇരുവരുടെയും വിവാഹം.
അടുത്ത ലേഖനം
ഭ്രമയുഗത്തിന്റെ ഫൈനൽ കളക്ഷൻ, 60 കോടി തൊടാതെ മമ്മൂട്ടി ചിത്രം, എത്ര നേടി ?