കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 25 മാര്‍ച്ച് 2024 (13:55 IST)
മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിന്റെ ഫൈനൽ ആഗോള കളക്ഷൻ റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ച ശേഷം ഒടിടി റിലീസായ സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ മൂന്നാമത്തെ അമ്പതു കോടി ചിത്രമായി ഭ്രമയുഗം മാറിക്കഴിഞ്ഞു.ഭീഷ്മ പർവ്വം 85 കോടിയും കണ്ണൂർ സ്‌ക്വാഡ് 82 കോടിയും നേടിയിരുന്നു.
58 കോടി രൂപയാണ് ഭ്രമയുഗം നേടിയ ഫൈനൽ ആഗോള കളക്ഷൻ. കേരളത്തിൽ നിന്ന് 24 കോടിക്ക് മുകളിൽ ചിത്രം നേടി. വിദേശ മാർക്കറ്റുകളിൽ നിന്ന് 26 കോടിയോളം നേടാൻ ചിത്രത്തിനായി.റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന്, ഡബ്ബിങ് വേർഷനുകൾ ഉൾപ്പെടെ ഈ ചിത്രം നേടിയത് 8 കോടിയാണ്.
ഫെബ്രുവരി 15 നായിരുന്നു ഭ്രമയുഗം തിയറ്ററുകളിൽ എത്തിയത്. മാർച്ച് 15ന് ഭ്രമയുഗം ഒടിടി റിലീസ് ആവുകയും ചെയ്തു.
ആദ്യദിന മുതൽ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. 10 രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രത്തിലെ മികച്ച സ്ക്രീൻ കൗണ്ടും ലഭിച്ചു.