ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവിന്റെ വയറും വീർക്കും: പോസ്റ്റ് പങ്കുവെച്ച് അമല പോൾ

Amala paul,Pregnancy,We are pregnant
അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 ജനുവരി 2024 (11:13 IST)
മലയാളികളുടെ മാത്രമല്ല തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട നടിയാണ് അമല പോള്‍. സംവിധായകനായ വിജയുമായുള്ള വിവാഹമോചനത്തിന് ശേഷം താരം വീണ്ടും വിവാഹിതയായിരുന്നു. ഇപ്പോഴിതാ മെറ്റേണിറ്റി ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് താരം. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പമുള്ള ഒരു ചിത്രത്തിനൊപ്പം അമല പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.

തനിക്കൊപ്പം ഭര്‍ത്താവിന്റെ വയറും വീര്‍ക്കുകയാണെന്നാണ് പോസ്റ്റിലൂടെ അമല പറയുന്നത്. നിങ്ങള്‍ക്കറിയാമോ? ഗര്‍ഭക്കാലത്ത് ഭാര്യയുടെ വയറു വീര്‍ക്കുന്നത് പോലെ ഭര്‍ത്താവിന്റെയും വയറു വീര്‍ക്കുമെന്ന് പറയപ്പെടുന്നു. അവള്‍ ഗര്‍ഭിണിയായെന്ന് മാറ്റിപറയേണ്ട സമയമായി. ഞങ്ങളാണ് ഗര്‍ഭിണിയായത്. സോറി ഹസ്ബന്‍ഡ്.ഗര്‍ഭകാലത്തെ നിറവയര്‍ പങ്കുവെയ്ക്കപ്പെടുമെന്ന വിപ്ലവാത്മക ചിന്തകള്‍ക്കൊപ്പമാണെങ്കില്‍ ഹാര്‍ട്ട് ബട്ടണ്‍ അമര്‍ത്തു. നിങ്ങളുടെ അഭിപ്രായം പറയു, എന്നാണ് അമല പോള്‍ കുറിച്ചത്.

അതേസമയം പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്. ഭാര്യ ഗര്‍ഭിണിയാകുമ്പോള്‍ ഭര്‍ത്താവും ഗര്‍ഭിണിയാകുമെന്നത് ശരിയാണെന്ന് പലരും കുറിച്ചിരിക്കുന്നു. അതേസമയം ശരിക്കും ആരാണ് ഗര്‍ഭിണിയെന്നും ഒരാള്‍ ചോദിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :