പേളിയുടെ കുഞ്ഞുങ്ങൾ, നിലക്കുട്ടി ആദ്യമായി കുഞ്ഞനുജത്തിയെ കണ്ട നിമിഷം

Pearle Maaney
കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 ജനുവരി 2024 (17:23 IST)
Pearle Maaney
രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ് പേളി മാണി. 2019ലായിരുന്നു ശ്രീനിഷുമായി ജീവിതം പങ്കിടാൻ പേളി തീരുമാനിച്ചതും വിവാഹിതരായതും. 2021ൽ ഇരുവർക്കും ആദ്യ കുഞ്ഞ് ജനിച്ചു. നിലക്കുട്ടി അവരുടെ കുടുംബത്തിന് മാത്രമല്ല പേളിയെ അറിയുന്നവർക്കെല്ലാം പ്രിയപ്പെട്ടവളായി മാറി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നടിക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. നിലയ്ക്ക് ഒരു സഹോദരിയെ കിട്ടി.ഇപ്പോഴിതാ തന്റെ കുഞ്ഞുങ്ങൾ പരസ്പരം കണ്ട സന്തോഷ നിമിഷം പങ്കുവച്ചിരിക്കുകയാണ് പേളി മാണി.


"യഥാർത്ഥത്തിൽ ഇത് ലവ് അറ്റ് ഫസ്റ്റ് കിക്ക് ആണ്. ഉമ്മകൾ കൈമാറാൻ അവർ പരസ്പരം കണ്ടുമുട്ടിയിരിക്കയാണ്.

ബിഗ് സിസ്റ്റർ സ്നേഹം നില അവളുടെ ചെറിയ കുഞ്ഞ് അനുജത്തിയെ കണ്ടുമുട്ടിയപ്പോൾ..", എന്നാണ് പേളി മാണി ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതിയത്.

ജനുവരി 13നായിരുന്നു ആ രണ്ടാമതും അമ്മയായത്.ശ്രിനിഷ് ആയിരുന്നു സന്തോഷ വിവരം ആരാധകരെ അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :