അജിത്തിനെ വിട്ടു, എച്ച് വിനോദിന്റെ അടുത്ത ചിത്രത്തില്‍ നായകനാകുന്നത് കമല്‍ഹാസന്‍

അഭിറാം മനോഹർ| Last Modified ബുധന്‍, 5 ജൂലൈ 2023 (19:26 IST)
വിക്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം കമല്‍ഹാസന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൈസ് ടു റൂള്‍ എന്ന ടാഗ്‌ലൈനോട് കൂടി തീപ്പന്തമേന്തി നില്‍ക്കുന്ന കമല്‍ഹാസനാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററിലുള്ളത്.

വിക്രം എന്ന സൂപ്പര്‍ ചിത്രത്തിന് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 പൂര്‍ത്തീകരിച്ച ശേഷമാകും കമല്‍ഹാസന്‍ എച്ച് വിനോദിന്റെ സിനിമയില്‍ ജോയിന്‍ ചെയ്യുക. രാഷ്ട്രീയ കഥയായിരിക്കും ഇഹെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വിക്രത്തിന്റെ രണ്ടാം ഭാഗവും പാ രഞ്ജിത്ത് ഒരുക്കുന്ന പുതിയ സിനിമയുമാണ് കമല്‍ഹാസന്റെ ലൈനപ്പിലുള്ള മറ്റ് ചിത്രങ്ങള്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പ്രൊജക്ട് കെയിലും കമല്‍ ഭാഗമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :