അനുബന്ധ വാര്‍ത്തകള്‍
- സംവിധായകന് സച്ചി അന്തരിച്ചു
- സംവിധായകന് സച്ചിയുടെ ആരോഗ്യനില ഗുരുതരമായിതന്നെ തുടരുന്നു
- എന്തുകൊണ്ട് സച്ചിൻ ഒരു മോശം ക്യാപ്റ്റനായി: വിശദീകരിച്ച് മദൻലാൽ
- നായകനെന്ന നിലയിൽ സച്ചിൻ വിജയിച്ചില്ല, കാരണം തുറന്നുപറഞ്ഞ് മുൻ പരിശീലകൻ
- സംവിധായകന് സച്ചിയുടെ ആരോഗ്യ നില മോശമായി; അനസ്തേഷ്യ നല്‍കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി
മുന്നറിയിപ്പൊന്നും കൂടാതെ വേഗമങ്ങുപോയി: സച്ചിയുടെ അകാല വിയോഗത്തിൽ ബിജു മേനോൻ
അന്തരിച്ച ചലചിത്രകാരനും സഹപ്രവർത്തകനുമായ സച്ചിക്ക് ആദരാഞ്ജലികൾ നേർന്ന് ബിജുമേനോൻ. മുന്നറിയിപ്പൊന്നുമില്ലാതെയുള്ള വിയോഗത്തിൽ അഗാധമായ ദുഖമുണ്ടെന്ന് ബിജുമേനോൻ പറഞ്ഞു.
ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ ഒരുപാട് സ്നേഹിച്ചു. മരിക്കുമ്പോഴും അങ്ങനെതന്നെ. മുന്നറിയിപ്പൊന്നും ഇല്ലാതെ ഒരുപാട് വേഗത്തിലാണ് നിങ്ങൾ വിട്ടുപോയത്.വിയോഗത്തിൽ അഗാധമായ ദുഖമുണ്ട്.അദ്ദേഹത്തിന്‍റെ കുടുംബത്തെയും സുഹൃത്തുക്കളെയും ദൈവം കാക്കട്ടെ- ബിജുമേനോൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജങ്ങളിലൊന്നായിരുന്ന സച്ചി ചിത്രമായ അയ്യപ്പനും കോശിയിൽ അയ്യപ്പന്‍ നായര്‍ എന്ന പൊലീസുകാരനെ അവതരിപ്പിച്ചത് ബിജുമേനോൻ ആയിരുന്നു. സച്ചി സംവിധാനം ചെയ്‌ത രണ്ട് ചിത്രത്തിലും ബിജുമേനോൻ അഭിനയിച്ചിരുന്നു.സച്ചി തിരക്കഥ ഒരുക്കിയ സീനിയേഴ്‍സ്, റണ്‍ ബേബി റണ്‍, ചേട്ടായീസ്, ഷെര്‍ലക് ടോംസ് തുടങ്ങിയ ചിത്രങ്ങളിലും ബിജുമേനോൻ അഭിനയിച്ചിരുന്നു.