1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bigil re-release updates

വിജയ് ചിത്രം ബിഗിലിന് വീണ്ടും റിലീസ് !

വിജയ്
2019 ഒക്ടോബർ 25ന് തീയറ്ററുകളെ ഇളക്കി മറിച്ച് കൊണ്ട് പ്രദർശനത്തിനെത്തിയ വിജയ് ചിത്രമായിരുന്നു 'ബിഗിൽ'. അറ്റ്ലി സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. ഇപ്പോഴിതാ ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. പോണ്ടിച്ചേരിയിലാണ് ബിഗിൽ വീണ്ടും പ്രദർശനത്തിനെത്തിയത്.
 
ഡബിൾ റോളിൽ എത്തിയ വിജയെ കയ്യടികളോടെയാണ് ആയിരുന്നു ആസ്വാദകർ വരവേറ്റത്. പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഫുട്ബോൾ പരിശീലകനായി മാറുന്ന വിജയ് കഥാപാത്രത്തെ സ്ത്രീ പ്രേക്ഷകർ സിനിമ നന്നായി ആസ്വദിച്ചു.
 
നയൻ‌താര, കതിർ, യോഗി ബാബു, ജാക്കി ഷ്രോഫ്, അമൃത, ഇന്ദുജ, വർഷ എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. സിനിമയിലെ എ ആർ റഹ്മാന്റെ പാട്ടുകളും ഹിറ്റുകളായി മാറി. എജിഎസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിച്ചത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ഇന്ത്യൻ 2' ചിത്രീകരണം ഡിസംബറില്‍, കമലും ഷങ്കറും ഡേറ്റുകള്‍ തീരുമാനിച്ചു!