വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി, പരാതി നൽകി നടൻ

ചെന്നൈ| അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (14:40 IST)
ചെന്നൈ:നടൻ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം ഉൾപ്പെടുത്തികൊണ്ട് വ്യാജ അക്കൗണ്ട് വഴിയാണ് ഭീഷണി. അതേസമയം പ്രായപൂർത്തിയാകാത്ത നടന്റെ മകളുടെ ചിത്രം ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ വിജയ് സേതുപതിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.

അതേസമയം ബലാത്സംഗ ഭീഷണി നടത്തിയ ആളെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്ന് വിവിധ തമിഴ് സംഘടനകൾ ആവശ്യപ്പെട്ടു. ജയ് സേതുപതിയുടെ മകളുടെ ചിത്രം സഹിതം ഭീഷണിമുഴക്കിയത് ഗൗരവകരമാണെന്നും കൃത്യമായ നടപടികൾ സംഭവത്തിൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് സംഘടനകൾ
മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :