കുട്ടിക്കാലം മുതലേ മോഹൻലാൽ ഫാൻ, മമ്മൂട്ടിയോട് ആരാധന തോന്നിയത് ആ കാരണം കൊണ്ട് !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2020 (19:49 IST)
ഗായകനും നടനുമായി തൻറെ പ്രതിഭ തെളിയിച്ച വ്യക്തിയാണ് വിജയ് യേശുദാസ്. ഇപ്പോഴിതാ തൻറെ ഇഷ്ട താരങ്ങളെ കുറിച്ച് പറയുകയാണ് വിജയ്.
കുട്ടിക്കാലം മുതലേ ലാലേട്ടന്റെ കട്ട ഫാൻ ആണെന്നാണ് നടൻ പറയുന്നത്. മാത്രമല്ല തമിഴിലെ ഇഷ്ട താരങ്ങളെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. താൻ രജനികാന്തിന്റെ ആരാധകൻ ആണെന്നും തൻറെ അനിയന് കമൽഹാസനെ ആണ് കൂടുതൽ ഇഷ്ടം എന്നും വിജയ് പറഞ്ഞു.

അതേസമയം അഭിനയത്തിലേക്ക് എത്തിയശേഷം മമ്മുക്കയോട് ആരാധന തോന്നി. ചില കഥാപാത്രങ്ങൾ മമ്മുക്ക മാത്രം ചെയ്താലേ ശരിയാവൂ, അതുപോലെ ചിലത് ലാലേട്ടന് മാത്രമേ ചെയ്യാൻ സാധിക്കൂ - വിജയ് യേശുദാസ് പറഞ്ഞു.

ഫഹദ് ഫാസിലിന്റെയും പാർവ്വതിയുടെയും അഭിനയ മികവിനെയും അദ്ദേഹം പ്രശംസിച്ചു. കഥാപാത്രങ്ങളായി മാറാനുള്ള ഇരുവരുടെയും കഴിവാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും വിജയ് യേശുദാസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :