അനുബന്ധ വാര്‍ത്തകള്‍
- നയൻതാരയുടെ 'നെട്രിക്കൺ' വരുന്നു, ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് വിഘ്നേഷ് ശിവൻ !
- കുഞ്ചാക്കോ ബോബന്റെ നിഴലിനായി നയൻതാര പ്രതിഫലം കുറച്ചു ?
- കുഞ്ചാക്കോ ബോബനൊപ്പം നയൻതാര; 'നിഴൽ' ഒരുങ്ങുന്നു, ചിത്രീകരണം തിങ്കളാഴ്ച ആരംഭിയ്ക്കും
- ഒടിടി റിലീസിനൊരുങ്ങി നയൻതാരയുടെ 'മൂക്കുത്തി അമ്മൻ' !
- മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കിട്ടണം, അത് കഴിഞ്ഞുമതി കല്യാണമെന്ന തീരുമാനത്തില്‍ നയൻതാര ?!
നയൻതാരയുടെ 'മൂക്കുത്തി അമ്മൻ' ദീപാവലി റിലീസ്
നയൻതാര ദേവീ വേഷത്തിൽ എത്തുന്ന സിനിമയാണ് ‘മൂക്കുത്തി അമ്മൻ’. എൻ ജി ശരവണനും ആർ ജെ ബാലാജിയും ചേർന്ന് സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മനിലെ നയൻതാരയുടെ ദേവി ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രം ഓടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‌നി പ്ളസ് ഹോട്ട് സ്റ്റാറിൽ സിനിമ റിലീസ് ആകും. ദീപാവലിക്ക് ആണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കഴിഞ്ഞദിവസം ട്വിറ്ററിലൂടെ ബാലാജിയാണ് ഇക്കാര്യം അറിയിച്ചത്.
മൗലി, ഉര്‍വശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഐഷരി ഗണേഷാണ് ചിത്രം നിര്‍മിക്കുന്നത്.
ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പ്രശ്നം നിറഞ്ഞ ജീവിതത്തിലേക്ക് ദേവി കടന്നു വരുന്നതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. മുക്കുത്തി അമ്മൻ സിനിമയ്ക്ക് വേണ്ടി നയൻതാര മാംസാഹാരം ഉപേക്ഷിച്ചിരുന്നു.
അടുത്ത ലേഖനം