മഴയെത്തുംമുന്‍പേ പാട്ട് ജോലികള്‍ക്കിടയിലെ കവി പറഞ്ഞ സ്വകാര്യം, കുറിപ്പുമായി ലാല്‍ ജോസ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (10:30 IST)

25 വര്‍ഷങ്ങള്‍ക്കു മുമ്പ് മഴയെത്തുംമുന്‍പേ എന്ന സിനിമയുടെ പാട്ടിന്റെ ജോലികള്‍ നടക്കുകയാണ്. ഒരു സായാഹ്ന വര്‍ത്തമാനത്തിടെ കവി തന്നോട് ഒരു സ്വകാര്യം പറഞ്ഞുവെന്ന് ലാല്‍ ജോസ്.ഇന്ന് അദ്ദേഹത്തിന്റെ ചരമ വാര്‍ത്ത കണ്ടപ്പോള്‍ വാര്‍ത്ത കണ്ടപ്പോള്‍ അന്ന് പറഞ്ഞത് ഓര്‍ത്ത് താന്‍ ഞെട്ടിയെന്നാണ് സംവിധായകന്‍ കുറിപ്പിലൂടെ പറയുന്നത്.

ലാല്‍ ജോസിന്റെ വാക്കുകള്‍

കാല്‍ നൂറ്റാണ്ട് മുമ്പ്, മഴയെത്തുംമുന്‍പേ യുടെ പാട്ട് ജോലികള്‍ക്കിടയിലെ ഒരു സായാഹ്ന വര്‍ത്തമാനത്തിടെ കവി എന്നോടൊരു സ്വകാര്യം പറഞ്ഞു. ആയുര്‍ ഭയം തീരെയില്ല, എഴുപത്തിയൊമ്പത് വയസ്സ് പിന്നിട്ട ശേഷമായിരിക്കും വിയോഗം. ഇന്ന് അദ്ദേഹത്തിന്റെ ചരമ വാര്‍ത്ത കണ്ടപ്പോള്‍ വാര്‍ത്തയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിലേക്ക് നോക്കി ഞാന്‍ ഞെട്ടി. നല്ല കവികള്‍ ഋഷിതുല്യമായ പ്രവചന ശേഷിയുള്ളവരെന്ന ആപ്തവാക്യം വീണ്ടും ഓര്‍ക്കുന്നു. സരസ്വതീ വരം തുളുമ്പിയ ആ അക്ഷരശ്രീക്ക് മുന്നില്‍ പ്രണമിക്കുന്നു. ആദരാഞ്ജലികള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :