അച്ഛന്റെ ആത്മസുഹൃത്ത്,കുട്ടിക്കാലത്ത് എനിക്കേറ്റവും പരിചിതമായ മുഖം: മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (10:25 IST)

ബിച്ചു തിരുമലയുടെ ഓര്‍മ്മകളില്‍ മനോജ് കെ ജയന്‍.മലയാളത്തിന്റെ ഈ ഇതിഹാസ ഗാനരചയിതാവിനെ മലയാള സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടു വന്നത് എന്റെ അച്ഛനും കൊച്ചച്ചനും (ജയവിജയ) എന്നുള്ളത് പരമാര്‍ത്ഥം, അഭിമാനം. മനോജ് കെ ജയന്‍ പറയുന്നു.

'ബിച്ചു ഏട്ടന്...... പ്രണാമം എഴുതിയ മലയാള സിനിമാ ഗാനങ്ങളില്‍ എല്ലാം ഹിറ്റുകള്‍ മാത്രം, കുട്ടിക്കാലത്ത് എനിക്കേറ്റവും പരിചിതമായ മുഖം. അച്ഛന്റെ ആത്മസുഹൃത്ത്, മലയാളത്തിന്റെ ഈ ഇതിഹാസ ഗാനരചയിതാവിനെ മലയാള സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടു വന്നത് എന്റെ അച്ഛനും കൊച്ചച്ചനും (ജയവിജയ) എന്നുള്ളത് പരമാര്‍ത്ഥം, അഭിമാനം.'' ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ നീ'' എന്ന ഗാനത്തിലൂടെ. ആ ചിത്രം റിലീസായില്ല. പിന്നീടങ്ങോട്ട് ഇവര്‍ ഒരു ടീം ആയി നിന്ന് ഒരു പിടി നല്ല ഗാനങ്ങള്‍...'നക്ഷത്ര ദീപങ്ങള്‍ തിളങ്ങിയും, ''ഹൃദയം ദേവാലയവും'' അതില്‍ ചിലത് മാത്രം .....

അദ്ദേഹത്തിന്റെ എണ്ണിയാല്‍ തീരാത്ത ഹിറ്റ് ഗാനങ്ങള്‍ ഇവിടെ കുറിക്കുന്നത് അസാദ്ധ്യം എങ്കിലും ചിലത് ഇവിടെ പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല ...

ഏഴുസ്വരങ്ങളും, കണ്ണും കണ്ണും ,ഒരു മധുരക്കിനാവില്‍, ശ്രുതിയില്‍ നിന്നുയരും, ഒറ്റക്കമ്പിനാദം മാത്രം, ആലിപ്പഴം പെറുക്കാന്‍, ഓലതുമ്പത്തിരുന്നൂയലാടും, പൂങ്കാറ്റിനോടും, മാമാങ്കം പലകുറി കൊണ്ടാടി... ആയിരം കണ്ണുമായ് ,പഴം തമിഴ് പാട്ടിഴയും, പാവാട ബേണം.... എഴുതിയാല്‍ തീരാത്ത ഹിറ്റ്കള്‍. ബിച്ചുവേട്ടാ അനശ്വരങ്ങളായ ഈ മനോഹര ഗാനങ്ങളിലൂടെ ഞങ്ങള്‍ മലയാളികള്‍ എന്നും അങ്ങയെ നിറഞ്ഞ സ്‌നേഹബഹുമാനത്തോടെ സ്മരിക്കും ആദരാജ്ഞലികള്‍... പ്രണാമം'-മനോജ് കെ ജയന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :