ആ സിനിമയുടെ ചിത്രീകരണം തീരുന്നത് വരെ അ‌‌ച്ഛനും അമ്മയും എന്നോട് മിണ്ടിയില്ല: മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്‌മി

അഭിറാം മനോഹർ| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (16:58 IST)
ചുരുക്കം സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് തന്റെ സിനിമകളെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് താരമിപ്പോൾ.

ഒട്ടു പ്രതീക്ഷിക്കാതെ സിനിമയിലെത്തിയ ഒരാളാണ് താനെന്ന് ഐശ്വര്യ ലക്ഷ്‌മി പറയുന്നു. ആദ്യത്തെ സിനിമയ്ക്ക് ശേഷം നല്ല കഥാപാത്രങ്ങളെ കിട്ടി. സിനിമയില്‍ അധികം കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സിനിമകളുടെ ഭാഗമാവാന്‍ എനിക്ക് പറ്റി. സിനിമയിൽ അഭിനയിക്കുക എന്നത് സ്വന്തം തീരുമാനമായിരുന്നു. വീട്ടുകാർക്ക് ആദ്യം തീരുമാനത്തിനോട് എതിർപ്പായിരുന്നു. ഐശ്വര്യ ലക്ഷ്‌മി പറയുന്നു.

അച്ഛനും അമ്മയും ഒട്ടും സപ്പോര്‍ട്ടീവല്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മായാനദി കഴിയുന്ന വരെ ഒരു ആറുമാസത്തോളം അവര്‍ എന്നോട് സംസാരിച്ചിട്ടില്ലായിരുന്നു. ഐശ്വര്യ ലക്ഷ്‌മി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :