സഹസംവിധായകന്‍ ആകാന്‍ ആഗ്രഹിച്ചു, സിനിമയിലെ ഗാനരചയിതാവായി മാറിയ ബിച്ചുതിരുമല

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 26 നവം‌ബര്‍ 2021 (09:16 IST)

പാട്ടുകള്‍ എഴുതാനായി ജീവിതത്തിന്റെ നല്ലൊരു ഭാഗവും മാറ്റിവെച്ച മനുഷ്യനായിരുന്നു ബിച്ചുതിരുമല. സിനിമക്ക് വേണ്ടി ഗാനങ്ങള്‍ എഴുതുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.ജീവിതത്തിന്റെ മുക്കാല്‍ പങ്കും പാട്ടെഴുത്തിനായ ചെലവഴിച്ച ബിച്ചു തിരുമല എല്ലാം സംഭവിച്ചുപോയതാണെന്നാണ് ഒരിക്കല്‍ പറഞ്ഞത്.

സഹസംവിധായകനാകാന്‍ ആഗ്രഹിച്ച അദ്ദേഹം യാദൃശ്ചികമായാണ് ഗാനരചയിതാവായത്.
പാട്ട് എഴുതുന്ന ആള്‍ക്ക് എല്ലാറ്റിനെക്കുറിച്ചും സാമാന്യമായ അറിവുണ്ടായിരിക്കണവെന്നും ഒരു പാട്ടെഴുതുമ്പോള്‍ എന്തിനെപ്പറ്റിയാണ് നമ്മള്‍ എഴുതുന്നതെന്നതിനെപ്പറ്റി നല്ല ധാരണയുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാം മനസ്സിലാക്കി എഴുതുന്ന പാട്ടുകള്‍ നിലനില്‍ക്കും എന്നാണ് ബിച്ചു തിരുമല പറഞ്ഞിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :