ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

രേണുക വേണു| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (08:06 IST)

പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

നാനൂറിലേഖെ സിനിമകളില്‍ ആയിരത്തിലേറെ ഗാനങ്ങള്‍ രചിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ശ്യാം, എ.ടി.ഉമ്മര്‍, രവീന്ദ്രന്‍, ജി.ദേവരാജന്‍ ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ രചിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :