സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോളും,വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേരുണ്ട്:ഭാവന

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (15:03 IST)

ഗോൾഡൻ വീസ സ്വീകരിക്കാൻ എത്തിയ ഭാവനക്കെതിരെ വസ്ത്രധാരണത്തിന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ നടി പ്രതികരിച്ചു.ടോപ്പിനടിയിൽ വസ്ത്രമില്ലെന്നായിരുന്നു എന്നാണ് പ്രചരിപ്പിച്ചത്.

ശരീരത്തിന്റെ നിറമുള്ള സ്ലിപ്പായിരുന്നുവെന്നും അതു ടോപ്പിന്റെ ഭാഗം തന്നെയാണെന്നും പറഞ്ഞു.

'എല്ലാം ശെരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോളും, ഞാൻ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല'-ഭാവന കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :