അവരോട് എനിക്കൊന്നും പറയാനില്ല, വസ്ത്രധാരണത്തിൻ്റെ പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ ഭാവന

അഭിറാം മനോഹർ| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (14:45 IST)
വസ്ത്രധാരണത്തിൻ്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി ഭാവന. ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയിലും ഫോട്ടോയിലുമുള്ള ചിത്രങ്ങളിൽ കാണുന്നത് തൻ്റെ ശരീരഭാഗമല്ലെന്നും ശരീരത്തിൻ്റെ നിറമുള്ള സ്ലിപ്പാണെന്നും ഭാവന പറയുന്നു. യഥാർഥ ചിത്രം ഭാവന സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

വെളുത്ത ടോപ്പ് ധരിച്ചുകൊണ്ട് സ്വീകരിക്കാനെത്തിയ ഭാവനയുടെ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ടോപ്പിനടിയിൽ വസ്ത്രമില്ലെന്നായിരുന്നു പ്രചരണം. കൈ ഉയർത്തുമ്പോൾ താരത്തിൻ്റെ ശരീരം കാണുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാൽ ടോപ്പിന് കീഴിൽ ശരീരത്തിൻ്റെ നിറമുള്ള വസ്ത്രമാണ് ഭാവന ധരിച്ചിരുന്നത്.

ഇതൊരു പുതിയ കണ്ടുപിടുത്തമല്ല. ധാരാളം പേർ ഇത് ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോഗിച്ചവർക്കും കണ്ടവർക്കും അത് മനസിലാകും. ടോപ് മാത്രം ധരിച്ച് പുറത്ത് പോകുന്ന ഒരാളല്ല ഞാൻ. ഭാവന പറഞ്ഞു. ആക്ഷേപിക്കുന്നതിലൂടെ മനസുഖം കിട്ടുന്നവരോട് തനിക്കൊന്നും പറയാനില്ലെന്നും ഭാവന പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :