ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ നടിയോട് അഭ്യര്‍ഥിച്ച് സര്‍ക്കാർ വിശദീകരണം തേടി ഹൈക്കോടതി

അഭിറാം മനോഹർ| Last Modified ബുധന്‍, 25 മെയ് 2022 (14:18 IST)
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് പരാതിക്കാരി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. വെള്ളിയാഴ്ച രേഖാമൂലം വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്.

അതേസമയം ഹർജി പരിഗണിച്ചപ്പോൾ കേസുമായി ബന്ധപ്പെട്ട നിലപാട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സർക്കാർ ഈ കേസിൽ നിന്നും ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. സർക്കാർ നേടിക്കൊപ്പമാണ് നിലകൊണ്ടത്. പ്രോസിക്യൂട്ടറെ നിയമിക്കേണ്ട ഘട്ടത്തില്‍ നടിയുടെ അഭിപ്രായം കൂടി തേടിയിരുന്നതായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഹർജിയിലെ ആരോപണങ്ങൾ നടിയുടെ ആരോപണമാണെന്ന് തങ്ങൾ വിശ്വസിക്കുന്നില്ല.അതിനാൽ ആരോപണങ്ങളിൽ നിന്ന്
പിന്മാറണമെന്നും
നടിയുടെ അഭിഭാഷകനോട് അദ്ദേഹം അഭ്യര്‍ഥിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :