'ഇപ്പോഴും ഒരുമിച്ച് വളരുന്നു'; ഇക്കൂട്ടത്തിലെ സിനിമ നടിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 25 മെയ് 2022 (10:14 IST)

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'വഴക്ക്' എന്ന ചിത്രത്തിലാണ് കനി കുസൃതി ഒടുവിലായി അഭിനയിച്ചത്.ടോവിനോ തോമസും സുദേവ് നായരും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം. നടിയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നിധി കുമ്പളത്തുപറമ്പില്‍ ആണ് നടിയുടെ ഒപ്പമുള്ള കുട്ടി .ഇപ്പോഴും ഒരുമിച്ച് വളരുന്നു എന്നാണ് ചിത്രത്തിന് താഴെ കനി കുറിച്ചത്.

കനി കുസൃതിയെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രമാണ് ബിരിയാണി. ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയമികവിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷം കനി കുസൃതിയെ തേടിയെത്തിയ പുരസ്‌കാരമായിരുന്നു 2021ലെ ഫിലിം ഫെയര്‍ ഒ.ടി.ടി അവാര്‍ഡ്.ക്കെ കമ്പ്യൂട്ടര്‍ എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :