ജീവിതത്തിൽ സമാധാനം വേണം: കല്യാണം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് സുബി

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 മെയ് 2022 (17:49 IST)
ജീവിതത്തിൽ അല്പം സമാധാനം വേണം എന്നുള്ളത് കൊണ്ടാണ് അവിവാഹിതയായി തുടരുന്നതെന്ന് നദിയും അവതാരകയുമായ സുബി സുരേഷ്. മഴവിൽ മനോരമയുടെ പണം തരും പടം എന്ന പരുപാടിയിൽ പങ്കെടുക്കവെയാണ് നടി ഇക്കാര്യം പറഞ്ഞത്.

പ്രണയവിവാഹമാണ് ഞാൻ ആഗ്രഹിക്കുന്നത്. മുൻപ് ഒരാളെ പ്രണയിച്ചിരുന്നു. പക്ഷേ വീട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് അത് പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുകയായിരുന്നു. ജീവിതത്തിൽ സമാധാനം വേണം അതിനാലാണ് വിവാഹം കഴിക്കാത്തത്. വിവാഹം കഴിച്ചാൽ സമാധാനം പോകുമെന്നല്ല.

ഒരു പ്രണയം ഉണ്ടായിരുന്നു. അഡ്ജസ്റ് ചെയ്യാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ പരസ്പര ധാരണയിൽ പിരിയുകയായിരുന്നുവെന്നും സുബി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :