1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Beeshma Parvam March 3 Release

ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യും; ബോക്‌സ്ഓഫീസില്‍ മോഹന്‍ലാല്‍-മമ്മൂട്ടി പോരിന് കളമൊരുങ്ങുന്നു

Beeshma Parvam
മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിന് വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ടീസര്‍ ഇന്ന് പുറത്തിറക്കും. ഫെബ്രുവരി 18 ന് മോഹന്‍ലാല്‍ ചിത്രം ആറാട്ട് തിയറ്ററുകളിലെത്തുന്നുണ്ട്. അതിനാല്‍ ബോക്‌സ്ഓഫീസില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ പോരിന് ആരാധകര്‍ സാക്ഷ്യം വഹിക്കും. ഗ്യാങ്സ്റ്റര്‍ മൂവിയായാണ് ഭീഷ്മ പര്‍വ്വം എത്തുന്നത്. മൈക്കിള്‍ എന്ന മാസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പല പേരുകള്‍, ഡ്യൂപ്പില്ലാതെ അഭിനയിച്ച് അപകടം, ഇഷ്ട നമ്പര്‍; മമ്മൂട്ടിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങള്‍ ഇതാ