ആറാട്ടിനു പിന്നാലെ ഭീഷ്മയും വരും ! ബോക്‌സ്ഓഫീസില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടത്തിനു കളമൊരുങ്ങുന്നു

രേണുക വേണു| Last Modified ശനി, 5 ഫെബ്രുവരി 2022 (11:14 IST)

വാശിയേറിയ പോരാട്ടത്തിനൊരുങ്ങി മമ്മൂട്ടിയും മോഹന്‍ലാലും. സൂപ്പര്‍താര ചിത്രങ്ങള്‍ രണ്ട് ആഴ്ച ഇടവേളയിലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബോക്സ്ഓഫീസില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടത്തിനു കളമൊരുങ്ങുന്നത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബി.ഉണ്ണികൃഷ്ണന്‍ ചിത്രം ആറാട്ടാണ് ആദ്യം തിയറ്ററുകളിലെത്തുക. ഫെബ്രുരി പകുതിയോടെ ആറാട്ട് റിലീസ് ചെയ്യും. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മാസ് കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ആറാട്ടില്‍ അവതരിപ്പിക്കുന്നത്. ആറാട്ട് റിലീസ് ചെയ്ത് രണ്ട് ആഴ്ച കഴിഞ്ഞാല്‍ മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വമാണ് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. മാര്‍ച്ച് ആദ്യ വാരമോ രണ്ടാം വാരമോ ആയിരിക്കും ഭീഷ്മപര്‍വ്വത്തിന്റെ റിലീസ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :