അനുബന്ധ വാര്‍ത്തകള്‍
- അഞ്ച് ലക്ഷം കൂടുതല്‍ കണ്ടപ്പോള്‍ ഞാന്‍ കരുതി രാജു എന്റെ മകളുടെ കല്യാണത്തിനു ഗിഫ്റ്റ് തന്നതാണെന്ന്; പൃഥ്വിവിനെ ട്രോളി ബൈജു
- 'സൂപ്പര്‍സ്റ്റാര്‍' വിളി പണിയായി,വേദിയിലേക്ക് കേറാതെ ബൈജു സന്തോഷ്, നടനോട് ക്ഷമാപണം നടത്തി അവതാരക
- എമ്പുരാൻ ഈ ലെവലിലാണെങ്കിൽ, രാജുവിന് ഒരു ഹോളിവുഡ് സിനിമയെടുക്കാം: ബൈജു
- മലയാളം അറിയാത്ത ആളായത് കൊണ്ട് ബുദ്ധിമുട്ടാവില്ലേ ? വിവാഹത്തിനു മുമ്പ് മകളോട് ബൈജു സന്തോഷ്, കല്യാണശേഷം തുറന്നു പറഞ്ഞു ഐശ്വര്യ
- നടന്റെ മകളെന്ന കാര്യം ആദ്യം അറിഞ്ഞില്ല,മാട്രിമോണി വഴിയുള്ള പരിചയം, നടന് ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹ വിശേഷങ്ങള്‍
മദ്യപിച്ച് വാഹനമോടിച്ച് അപകടം: നടന് ബൈജു അറസ്റ്റില്‍
ഇന്നലെ അര്‍ധരാത്രി 12 മണിക്കു ശേഷം കവടിയാറില്‍ നിന്നു വെള്ളയമ്പലം മാനവീകം വീഥി ഭാഗത്തേക്കാണ് ബൈജു കാര്‍ ഓടിച്ചുവന്നത്
Baiju Santhosh
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു നടന് ബൈജു സന്തോഷ് അറസ്റ്റില്‍. തിരുവനന്തപുരം വെള്ളയമ്പലത്തു വെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.
അമിത വേഗതയില്‍ കാര്‍ ഓടിച്ചതിനു ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ചു വാഹനം ഓടിച്ചതിനു മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്നലെ അര്‍ധരാത്രി 12 മണിക്കു ശേഷം കവടിയാറില്‍ നിന്നു വെള്ളയമ്പലം മാനവീകം വീഥി ഭാഗത്തേക്കാണ് ബൈജു കാര്‍ ഓടിച്ചുവന്നത്. ബൈജു മദ്യലഹരിയില്‍ ആയിരുന്നു. അപകടത്തില്‍ ബൈജുവിന്റെ വാഹനത്തിനും ഇടിച്ച സ്കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല.