ബാഫ്‌ത അവാർഡുകൾ പ്രഖ്യാപിച്ചു, ആന്റണി ഹോപ്‌കിൻസ് മികച്ച നടൻ, നടി ഫ്രാൻസെ മക്‌ഡോർമാന്റ്

അഭി‌റാം മനോഹർ| Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (12:39 IST)
74മത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദ ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്‌കിൻസാണ് മികച്ച നടനായി തിരെഞ്ഞെടുക്കപ്പെട്ടത്. നൊമാഡ്‌ ലാന്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാന്‍സെ മക്‌ഡോര്‍മാന്റ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. നോമാഡ്‌ലാന്റാണ് മികച്ച ചിത്രം.

ഇന്ത്യയിൽ നിന്നുള്ള ദ വൈറ്റ് ടൈഗർ നാല് വിഭാഗത്തിൽ നോമിനേഷൻ ചെയ്‌തിരുന്നു. വൈറ്റ് ടൈഗറിലെ ആദര്‍ശ് ഗൗരവും മികച്ച നടനുള്ള മത്സരപട്ടികയില്‍ ഇടം നേടിയിരുന്നു.

മിനാരിയിലെ പ്രകടനത്തിൽ യൂ യോന്‍ ജുങ്ങ് മികച്ച സഹനടിയായി തിരെഞെടുക്കപ്പെട്ടു.
മികച്ച സഹനടന്‍- ഡാനിയേല്‍ കലൂയ്യ (ജൂഡാസ് ആന്റ് ദ ബ്ലാക്ക് മിശ്ശിഹ)
മികച്ച ഇംഗ്ലീഷിതര ചിത്രം- അനതര്‍ റൗണ്ട്
മികച്ച ഡോക്യുമെന്ററി- മൈ ഒക്ടോപസ് ടീച്ചര്‍
മികച്ച ആനിമേറ്റഡ് ചിത്രം- സോള്‍
മികച്ച സംവിധായിക- ചോലെ സവോ (നൊമാഡ്‌ലാന്‍ഡ്)
മികച്ച
അവലംബിത തിരക്കഥ- എമറാന്‍ഡ് ഫെന്നെല്‍ (പ്രോമിസിങ് യങ്ങ് വുമണ്‍)
മികച്ച ഒറിജിനല്‍ സ്‌കോര്‍- സോള്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :