പത്ത് നോമിനേഷനുകളുമായി മാങ്ക്, ഓസ്‌കർ നാമനിർദേശപത്രിക പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (20:21 IST)
93മത് ഓസ്‌കർ പുരസ്‌കാരത്തിനുള്ള നാമനിർദേശ പത്രിക പ്രഖ്യാപിച്ചു. 10 നോമിനേഷനുകളുമായി ഡെവിഡ് ഫിഞ്ചർ ചിത്രം മാങ്ക് ആണ് മുന്നിലുള്ളത്. അതേസമയം ദി ഫാദർ, ജൂദാസ് ആൻഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്ലാൻഡ്, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ എന്നീ ചിത്രങ്ങൾ ആറ് നോമിനേഷനുകൾ നേടി.

ഏപ്രിൽ 25നാണ് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. കൊവിഡ് 19നെ തുടർന്ന അവാർഡ് സെറിമണി രണ്ട് മാസത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക്ക് ജോനസും ചേർന്നാണ് നോമിനേഷനുകൾ പ്രഖ്യാപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :