1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. National film awards announced

ദേശീയ ചലചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു, ധനുഷും മനോജ് വാജ്‌പേയിയും മികച്ച നടന്മാർ, മികച്ച നടി കങ്കണ

കങ്കണ
അറുപത്തിയേഴാമത് ദേശീയ ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രിയദർശൻ മോഹൻലാൽ ചിത്രം മരയ്‌ക്കാർ അറബികടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. അസുരനിലെ പ്രകടനത്തിന് ധനുഷ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി.
 
ബോളിവുഡ് നടൻ മനോജ് ബാജ്‌പേയി മികച്ച നടനുള്ള പുരസ്‌കാരം ധനുഷുമായി പങ്കിട്ടു. ബോസ്‌ലെ എന്ന ചിത്രത്തിലെ പ്രകടനമാണ് മനോജ് ബാജ്‌പേയിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മണികർണികയിലെ പ്രകടനത്തിന് കങ്കണ റണാവത്ത് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.
 
അടുത്ത ലേഖനം
'തുടക്കം മുതല്‍ ഒടുക്കം വരെ ഇങ്ങനെ ഒരേ ഒരു ഇരുപ്പായിരിക്കും', 'ഇരുള്‍'ലെ തന്റെ ക്യാരക്ടറിനെക്കുറിച്ച് സൗബിന്‍