മലയാളത്തിന് 11 പുരസ്‌കാരങ്ങൾ, കങ്കണയ്ക്ക് നാലാം ദേശീയ പുരസ്‌കാരം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (18:19 IST)
അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ തിളങ്ങി മലയാളം. മികച്ച ചിത്രമടക്കം 11 പുരസ്‌കാരങ്ങളാണ് ഇക്കുറി മലയാള വാരിക്കൂട്ടിയത്. മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള ദേശിയ അവാർഡ് സ്വന്തമാക്കിയതിന് പുറമെ സ്പെഷ്യൽ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും അംഗീകാരം നേടി.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ജെല്ലിക്കെട്ടിന്റെ ക്യാമറ ചെയ്ത ഗിരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകൻ. മികച്ച മലയാള സിനിമയായി രാഹുൽ റിജി നായരുടെ കള്ളനോട്ടം തിരെഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ഹെലൻ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ കരസ്ഥമാക്കി. സിനിമയുടെ മേക്കപ് ആര്ടിസ്റ് രഞ്ജിത്തും അവാർഡിന് അർഹനായി.

സജിൻ ബാബു സംവിധാനം ചെയ്‌ത ബിരിയാണി സ്പെഷ്യൽ മെൻഷൻ അവാർഡ് നേടി. കോളാമ്പിയിലെ ഗാനരചയ്ക്ക് പ്രഭാവർമ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടി. അതേസമയം നാലാമത്തെ ദേശീയ അവാർഡ് നേട്ടം റണാവത്ത് സ്വന്തമാക്കി. തനു വെഡ്സ് മനു, ക്യൂൻ , ഫാഷൻ എന്നീ സിനിമകളിൽ കങ്കണയ്ക്ക് ദേശിയ അവാർഡ് ലഭിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :