വിവാഹം കഴിക്കില്ലെന്ന് സായ് പല്ലവി, ഈ തീരുമാനത്തിന് പിന്നില്‍ ഒരു കാരണമുണ്ട് !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (20:06 IST)
പ്രേമത്തിൽ ജോർജിന് മലറിനെ കല്യാണം കഴിക്കാൻ സാധിച്ചില്ലെങ്കിലും, സായി പല്ലവി തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. തനിക്ക് വിവാഹം കഴിക്കാൻ താല്പര്യമില്ലെന്നാണ് സായ് പല്ലവി പറയുന്നത്. അതിന് സായ് പല്ലവിയ്ക്ക് ഒരു കാരണവുമുണ്ട്.

കല്യാണം കഴിച്ചാൽ പിന്നെ മാതാപിതാക്കളെ വിട്ട് ഭർത്താവിന്റെ വീട്ടിലേക്ക് പോകേണ്ടിവരും. അതിനാൽ വിവാഹം ചെയ്യില്ല. എന്നും മാതാപിതാക്കളെ പരിപാലിക്കാനാണ് തീരുമാനം - സായ് പല്ലവി പറയുന്നു.

നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ലവ് സ്റ്റോറി എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിരാടപര്‍വ്വം എന്ന തെലുങ്ക് ചിത്രവും സായ് പല്ലവി ചെയ്യുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :