തിയറ്ററുകളിലേക്ക് ഇല്ല, ലളിതം സുന്ദരം ഒ.ടി.ടി റിലീസിന്, കാരണം വ്യക്തമാക്കി മഞ്ജു വാര്യര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 18 ഡിസം‌ബര്‍ 2021 (11:46 IST)

മഞ്ജുവാര്യരുടെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. സിനിമ തിയറ്ററുകളിലേക്ക് ഇല്ല. ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. അതിനുള്ള കാരണം മഞ്ജുവാര്യര്‍ തന്നെ പറയുകയാണ്.

തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ആഗ്രഹിച്ച ചിത്രമാണ് ഇതെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ഫിലിം ചേംബറില്‍ നിന്നും പ്രത്യേക അനുവാദം വാങ്ങിയ ശേഷമാണ് ഒ.ടി.ടിയ്ക്ക് വിട്ടത്.

ഏറെ പ്രായമുള്ള ആളുകള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണ് ലളിതം സുന്ദരം എന്ന് മഞ്ജു വാര്യര്‍ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒ.ടി.ടിയില്‍ എത്തുമ്പോള്‍ ഇവര്‍ക്കും കൂടി ആസ്വദിക്കാനാകും എന്നാണ് മഞ്ജുവാര്യര്‍ പറഞ്ഞത്.

മഞ്ജു വാര്യരും ബിജു മേനോനും നായികാ-നായകനായി എത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. ഈ സിനിമയില്‍ നിന്ന് ഇരുവരും ഒന്നിച്ചുള്ള അധികം ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല.മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ചുറിയും ചേര്‍ന്നാണ് ലളിതം സുന്ദരം നിര്‍മ്മിക്കുന്നത്.ദീപ്തി സതി, സൈജു കുറുപ്പ്, എന്നിവരെയാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :