ആദ്യമായി ജയസൂര്യയും മഞ്ജുവാര്യരും, 'മേരി ആവാസ് സുനോ' എപ്പോള്‍ റീലീസ് ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ജനുവരി 2022 (12:00 IST)

ആദ്യമായി ജയസൂര്യയും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.ഡോക്ടകര്‍ രശ്മി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.ശങ്കര്‍ എന്ന റേഡിയോ ജോക്കിയുടെ വേഷമാണ് ജയസൂര്യ ചെയ്യുന്നത്. ചിത്രത്തെക്കുറിച്ചൊരു അപ്‌ഡേറ്റ് നല്‍കി സംവിധായകന്‍.

എല്ലാ ജോലികളും പൂര്‍ത്തിയാക്കി സിനിമ റിലീസിന് തയ്യാറായിയെന്ന് പ്രജേഷ് സെന്‍ പറയുന്നു.

'ജയേട്ടനും മഞ്ജു വാര്യര്‍ക്കും ഒപ്പമുള്ള, ബി.രാകേഷേട്ടന്‍ നിര്‍മിച്ച പുതിയ ചിത്രം മേരി ആവാസ് സുനോയും , കൊവിഡ് കാലത്ത് ചിത്രീകരിച്ച സീക്രട്ട് ഓഫ് വിമണും ജോലികള്‍ പൂര്‍ത്തിയാക്കി റിലീസ് കാത്തിരിക്കുകയാണ്.
ഒപ്പം വലിയ സന്തോഷമായ, ആര്‍.മാധവന്‍ സാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച 'റോക്കട്രി- ദ നമ്പി എഫക്ട്' ഏപ്രില്‍ ഒന്നിനും റിലീസ് ചെയ്യും.
തുടര്‍ന്നും എല്ലാ പിന്തുണയും അനുഗ്രഹവും ഉണ്ടാകണം'- പ്രജേഷ് സെന്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :