ഒരു നല്ല സിനിമ തന്നതിന് നന്ദി,ഹൃദയത്തെ സ്പര്‍ശിച്ച 'പൂക്കാലം',കണ്ടിരിക്കേണ്ട മനസ്സിനെ തൊടുന്ന ഒരു നല്ല ചിത്രമാണെന്ന് അല്‍ഫോന്‍സ് ജോസഫ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ഏപ്രില്‍ 2023 (11:08 IST)
ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിന് എത്തിയ 'ആനന്ദം' സംവിധായകന്റെ 'പൂക്കാലം' സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സംഗീതസംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തി.

'വല്ലാതെ ഹൃദയത്തെ സ്പര്‍ശിച്ച ഒരു സിനിമ ഇന്നു കണ്ടു. ' പൂക്കാലം ' പറയാതിരിക്കാനാവില്ല , എല്ലാവരും കണ്ടിരിക്കേണ്ട മനസ്സിനെ തൊടുന്ന ഒരു നല്ല ചിത്രം . ഇതിന്റെ ഡയറക്ടര്‍ ഗണേഷ് രാജ് മുന്നേ തന്നെ ആനന്ദം എന്ന സിനിമയിലൂടെ കഴിവു തെളിയിച്ച പ്രതിഭയാണ് . വിജയ രാഘവന്‍ എന്ന മഹാ നടനെ വ്യത്യസ്ഥ ഭാവത്തില്‍ ഗംഭീരമായി കാണാന്‍ കഴിഞ്ഞു . അമ്മ കഥാപാത്രവും , മറ്റു ഓരോ രംഗങ്ങളും കൈകാര്യം ചെയ്തവരും മനോഹരമാക്കി രംഗങ്ങള്‍.
വ്യത്യസ്ഥ മായ രീതിയില്‍ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കി സച്ചിന്‍ വാര്യര്‍. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ ! എല്ലാറ്റിലുമുപരിയായി ഒരു നല്ല സിനിമ തന്നതിന് നന്ദി'-അല്‍ഫോണ്‍സ് ജോസഫ് കുറിച്ചു.

നൂറു വയസ്സുള്ള അപ്പനായി എത്തുന്ന വിജയരാഘവന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രായമേറിയ അമ്മൂമ്മയായി കെപിഎസി ലീലയും വേഷമിടുന്നു. ഇതെല്ലാം കാഴ്ചക്കാരുടെ മനസ്സില്‍ പൂക്കാലം തീര്‍ക്കും എന്ന സൂചന നല്‍കി കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :