കെ ആര്‍ അനൂപ്|
Last Modified ശനി, 23 ജൂലൈ 2022 (17:21 IST)
മലയാളത്തിന് പുറമേ തെലുങ്ക് സിനിമകളിലും സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി ആത്മീയ രാജന്‍. ജോസഫിന്റെ തെലുങ്ക് റീമേക്കില്‍ നടി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ജോജു ജോര്‍ജും അനശ്വര രാജനും ഒന്നിച്ച 'അവിയല്‍' എന്ന ചിത്രത്തിലും നടി ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. ജയസൂര്യയുടെ ത്രില്ലര്‍ ചിത്രം 'ജോണ്‍ ലൂഥര്‍'ലാണ് ആത്മീയയെ ഒടുവില്‍ കണ്ടത്.
വിജയ് സേതുപതി- ജയറാം കൂട്ടുകെട്ടില്‍ പിറന്ന മാര്‍ക്കോണി മത്തായിയിലും ആത്മീയ അഭിനയിച്ചിരുന്നു.മാനം കൊത്തി പറവൈ എന്ന തമിഴ് ചിത്രത്തിലാണ് ആത്മിയ ആദ്യമായി നായികയായത്, അതില്‍ ശിവകാര്‍ത്തികേയനൊപ്പം ഒരു ഗ്രാമീണ പെണ്‍കുട്ടിയായി അഭിനയിച്ചു.