1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Athmeeya Rajan

'ഒന്നുരണ്ട് പ്രോജക്ടുകള്‍ വേണ്ടെന്നു വയ്‌ക്കേണ്ടി വന്നു'; കാരണം വെളിപ്പെടുത്തി ആത്മീയ രാജന്‍

Athmeeya Rajan (ആത്മീയ രാജന്‍) Indian actress
ജോസഫിന് ശേഷം ജോജുവും ആത്മീയയും ഒന്നിച്ച പുതിയ ചിത്രമായിരുന്നു 'അവിയല്‍'.ജോസഫിന് ശേഷം അധികം സിനിമകളില്‍ താരത്തെ കാണാത്തത് എന്തുകൊണ്ടാണെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആത്മീയ.
 
' ജോസഫിന് ശേഷം വന്ന ഓഫറുകളില്‍ മിക്കതും അതുപോലെ തന്നെയുള്ള കഥാപാത്രങ്ങളായിരുന്നു. അതേ വേഷവും ലുക്കുമെങ്കിലും മാറ്റണമെന്ന ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട് ഒന്നുരണ്ട് പ്രോജക്ടുകള്‍ വേണ്ടെന്നു വയ്‌ക്കേണ്ടി വന്നു.'-ആത്മീയ പറഞ്ഞു.
വിജയ് സേതുപതി- ജയറാം കൂട്ടുകെട്ടില്‍ പിറന്ന മാര്‍ക്കോണി മത്തായിയിലും ആത്മീയ അഭിനയിച്ചിരുന്നു.മാനം കൊത്തി പറവൈ എന്ന തമിഴ് ചിത്രത്തിലാണ് ആത്മിയ ആദ്യമായി നായികയായത്, അതില്‍ ശിവകാര്‍ത്തികേയനൊപ്പം ഒരു ഗ്രാമീണ പെണ്‍കുട്ടിയായി അഭിനയിച്ചു.  
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കൈയ്യില്‍ കുപ്പിയുമായി കല്യാണ പെണ്ണ്, പണിപ്പെട്ട് വരന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു ഫോട്ടോഷൂട്ട്